സിമെൽട്ടേൻയെസ് ചെസ് എക്സിബിഷൻ
തിരുവനന്തപുരം : ജില്ലാചെസ് ഫെഡറേഷൻ സിമെൽട്ടേൻയെസ് ചെസ് എക്സിബിഷൻ സംഘടിപ്പിക്കും. നാളെ 2മണിക്ക് വൈ.എം.സി.എ ഹാളിലാണ് മത്സരം നടക്കുന്നത്.
ഇന്റർനാഷണൽ മാസ്റ്ററും ചെസ് ഒളിമ്പ്യാഡ് മെഡൽ ജേതാവുമായ മാസ്റ്റർ എസ്. ഐ. നാരായണൻ 40 ൽപ്പരം കളിക്കാരെ ഒരേ സമയം ഒരുവേദിയിൽ എതിരിടുന്ന മത്സരം തിരുവനന്തപുരത്ത് നടക്കും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രാജേന്ദ്റനാചാരി, ചീഫ് ഓർഗനൈസർ 9048643887 chesstvm.wordpress.com ബന്ധപ്പെടുക.